Friday, January 10, 2025
Saudi ArabiaTop Stories

15 പേരുടെ മരണത്തിനിടയാക്കിയ അമേരിക്കയിലെ ന്യൂ ഓർലിൻസ് ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ

അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 15 പേർ കൊല്ലപ്പെടാനിടയായ ആക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചു.

എല്ലാത്തരം അക്രമങ്ങളെയും രാജ്യം പൂർണമായി എതിർക്കുന്നുവെന്നും, മരിച്ചവരുടെ കുടുംബങ്ങളോടും അമേരിക്കയിലെ സർക്കാരിനോടും ജനങ്ങളോടും ഐക്യദാർഢ്യവും ആത്മാർത്ഥമായ അനുശോചനവും പ്രകടിപ്പിക്കുന്നുവെന്നും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും വിദേശമന്ത്രാലയം പ്രസ്താവിച്ചു.

പുതുവത്സര ദിനത്തിലാണ് ന്യൂ ഓർലിയാൻസിലെ ബർബൺ സ്ട്രീറ്റിൽ ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് ഒരാൾ ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയത്.

ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 42 കാരനായ ടെക്സസ് സ്വദേശി ശംസുദ്ധീൻ ബഹർ ജബ്ബാർ എന്ന മുൻ അമേരിക്കൻ സൈനികനാണ് ആക്രമണം നടത്തിയത്.

പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാൾ ഓടിച്ച വാഹനത്തിൽ നിന്നും ഐസിസ് പതാകയും, സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി ആക്രമണം നടത്തിയതെന്ന് പ്രസിഡൻ്റ് ബൈഡൻ ബുധനാഴ്ച രാത്രി ക്യാമ്പ് ഡേവിഡിൽ നിന്നുള്ള ഒരു ഹ്രസ്വ പ്രസംഗത്തിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa