സൗദിയിൽ എറ്റവും ശക്തമായ തണുപ്പ് അനുഭവപ്പെട്ട വർഷം ഏതായിരുന്നു? വ്യക്തമാക്കി എൻ എം സി
ജിദ്ദ: സൗദി അറേബ്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ തണുപ്പ് 1992-ലായിരുന്നുവെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) വ്യക്തമാക്കുന്നു.
1992 ജനുവരിയിൽ ഹായിലിൽ രേഖപ്പെടുത്തിയ മൈനസ് 9.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എറ്റവും കുറഞ്ഞ താപനില. അത് ശരാശരി മൈനസ് 4.4 ഡിഗ്രി സെൽഷ്യസിൽ ഏഴു ദിവസം നീണ്ടു
നിന്നു.
ചരിത്രപരമായി, 1985 നും 2023 നും ഇടയിൽ ജനുവരിയിൽ ഹായിൽ,, അൽ-ഖുറയ്യാത്ത് സ്റ്റേഷനുകൾ ഏറ്റവും താഴ്ന്ന താപനിലയിൽ ഒന്നാമതെത്തിയെന്നും അത് സൗദി അറേബ്യയിലെ ശക്തമായ ശൈത്യകാല തണുപ്പ് തരംഗങ്ങളുടെ ആഘാതത്തിൻ്റെ കേന്ദ്രമായി മാറിയെന്നും എൻഎംസി പ്രസ്താവിച്ചു.
അതേസമയം, വരുന്ന രണ്ട് ദിവസങ്ങളിൽ സൗദി അറേബ്യയുടെ ചില വടക്കൻ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയും തലസ്ഥാന നഗരമായ റിയാദിൽ 2 ഡിഗ്രി സെൽഷ്യസിലും താഴെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa