തണുപ്പിനോടൊപ്പം ഇനി ശക്തമായ മഴയും ആലിപ്പഴ വർഷവും; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വരെ കാലാവസ്ഥ മുന്നറിയിപ്പ്
ഞായറാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും ശക്തമായ മഴ ബാധിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വെളിപ്പെടുത്തി.
തബൂക്ക്, വടക്കൻ അതിർത്തി, അൽ-ജൗഫ്, മദീന, മക്ക അൽ-മുഖറമ, ഹായിൽ, അൽ-ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽ-ബഹ, അസീർ എന്നീ പ്രദേശങ്ങളിൽ മഴ ലഭിക്കും.
തബൂക്ക്, മദീന മേഖലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലും അൽജൗഫ്, വടക്കൻ അതിർത്തികളിൽ ഞായറാഴ്ച വൈകുന്നേരം മുതൽ ചൊവ്വ വരെയും ഹായിൽ, ഖസിം മേഖലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നു.
തിങ്കൾ മുതൽ ബുധൻ വരെ റിയാദ് മേഖല, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കിഴക്കൻ മേഖലയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മക്ക മേഖലയിലും മഴ പെയ്തേക്കും.
പൊടി ഉയർത്തുന്ന കാറ്റ്, പേമാരി, ആലിപ്പഴ വർഷം, ഉയർന്ന തിരമാലകൾ എന്നിവ ഈ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ 60 കി.മീ വേഗതയിൽ അഴുക്കും പൊടിയും ഇളക്കിവിടുന്ന കാറ്റിന് സാധ്യതയുണ്ട്, ഇത് തിരമാലകൾ ഉയരുന്നതിന് കാരണമായേക്കും.
പൊതുജനങ്ങളുടെ സുരക്ഷക്കായി വിവിധ മാധ്യമങ്ങളിലൂടെയുള്ള ദൈനംദിന റിപ്പോർട്ടുകൾ പിന്തുടരാനും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും കേന്ദ്രം എല്ലാവരോടും ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa