വലീദ് ബിൻ തലാൽ രാജകുമാരന്റെ മാതാവ് മൊന അൽ സോൽഹ് രാജകുമാരി അന്തരിച്ചു
സൗദി കോടീശ്വരനായ ഹിസ് റോയൽ ഹൈനസ് അൽവലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ്റെ മാതാവ് മൊന അൽ സോൽഹ് രാജകുമാരി അന്തരിച്ചു.
റോയൽ കോർട്ടിനെ ഉദ്ധരിച്ച് സൗദി വാർത്താ ഏജൻസി രാജകുമാരിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്തു. വലീദ് രാജകുമാരനും തന്റെ എക്സ് അക്കൗണ്ടിലൂടെ മരണവാർത്ത അറിയിച്ചു.
ദൈവം എൻ്റെ മാതാവ്, രാജകുമാരി മോന റിയാദ് അൽ-സോൽഹിനോട് കരുണ കാണിക്കട്ടെ എന്ന് വലീദ് രാജകുമാരൻ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
സൗദി ലെബനീസ് പൗരത്വമുള്ള മോന റിയാദ് അൽ-സോൽഹ് രാജകുമാരിയുടെ പിതാവ് റിയാദ് അൽ-സോൽഹ്, ലെബനൻ്റെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനക്ക് ശേഷം ഇമാം തുർക്കി ബിൻ അബ്ദുള്ള മസ്ജിദിൽ വെച്ച് അവരുടെ മേലുള്ള മയ്യിത്ത് നമസ്കാരത്തിന് ശേഷം കബറടക്കം നടത്തും.
ദൈവം അവരെ തൻ്റെ കരുണയും ക്ഷമയും സംതൃപ്തിയും നൽകി അനുഗ്രഹിക്കട്ടെ, അവൻ്റെ വിശാലമായ പൂന്തോട്ടത്തിൽ അവളെ പാർപ്പിക്കട്ടെ, എന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ അനുശോചിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa