മുനാ അൽ സൊൽഹ് രാജകുമാരിയുടെ മയ്യിത്ത് നമസ്കാരം; സൗദി രാജകുടുംബത്തിലെ പ്രമുഖർ പങ്കെടുത്തു
ഇന്നലെ അന്തരിച്ച സൗദി കോടീശ്വരൻ വലീദ് ബിൻ തലാൽ രാജകുമാരന്റെ മാതാവ് മുനാ അൽ-സൊൽഹ് രാജകുമാരിയുടെ മയ്യിത്ത് നിസ്കാരം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുള്ള മസ്ജിദിൽ വെച്ച് നടന്നു.
സൗദി രാജകുടുംബത്തിലെ പ്രമുഖരുടെ സാനിധ്യത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് രാജകുമാരിയുടെ മേലുള്ള മയ്യിത്ത് നിസ്കാരം നടന്നത്.
റിയാദ് റീജിയൻ ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നമസ്കാരത്തിന് നേതൃത്വം നൽകി.
മക്കളായ അൽവലീദ് ബിൻ തലാൽ രാജകുമാരൻ, ഖാലിദ് ബിൻ തലാൽ രാജകുമാരൻ എന്നിവർക്ക് പുറമെ രാജകുടുംബത്തിലെ നിരവധി പ്രമുഖർ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു.
സ്വാതന്ത്ര്യാനന്തര ലെബനൻ്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന റിയാദ് എൽ-സൊൽഹിന്റെ മകളായിരുന്നു മുനാ അൽ സൊൽഹ് രാജകുമാരി
ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അവർ സാംസ്കാരിക, രാഷ്ട്രീയ വൃത്തങ്ങളിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തി കൂടിയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa