Wednesday, January 8, 2025
Saudi ArabiaTop Stories

സൗദിയിൽ കനത്ത മഴ; റാബഖിൽ തിരമാല മേൽപ്പോട്ടുയർന്ന് ജലഗോപുരം രൂപപ്പെട്ടു: വീഡിയോ കാണാം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്തത്. മക്ക മദീന ജിദ്ദ എന്നിവിടങ്ങളിൽ കാലാവസ്ഥാ വിഭാഗം പ്രവചിച്ച പോലെ ശക്തമായി മഴ പെയ്തു.

മക്ക, മദീന, തബൂക്, അൽജൗഫ് എന്നീ പ്രവിശ്യകളിൽ ഇന്ന് പുലർച്ചെ മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴയെ നേരിടാനായി വ്യാപകമായ തയ്യാറെടുപ്പുകളാണ് സിവിൽ ഡിഫൻസും, മുനിസിപ്പാലിറ്റി അധികൃതരും റെഡ്‌ക്രെസന്റും ഒരുക്കിയിരുന്നത്.

ജിദ്ദയിൽ മഴയെ തുടർന്ന് നിരവധി റോഡുകൾ വെള്ളത്തിൽ മുങ്ങിയെങ്കിലും, വെള്ളം ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ നടത്തിയിരുന്നത് കൊണ്ട് വലിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടില്ല.

4000 തൊഴിലാളികളും, 1800 യന്ത്ര സാമഗ്രികളും, 15 സഹായ കേന്ദ്രങ്ങളുമടക്കം മഴയെ നേരിടാനായി എല്ലാ സജ്ജീകരണങ്ങളും ജിദ്ദ മുനിസിപ്പാലിറ്റി ഒരുക്കിയിരുന്നു.

റാബഖിൽ കടലിൽ തിരമാലകൾ മേൽപ്പോട്ടുയർന്ന് ജലഗോപുരം രൂപപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു, വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa