ജിദ്ദ എയർപോർട്ടിൽ ശക്തമായ കാറ്റിൽപ്പെട്ട് പാറിയ ഇരുമ്പ് പെട്ടി വിമാനത്തിലിടിച്ചു; പെട്ടികൾ പാറുന്ന വീഡിയോ കണാം
ജിദ്ദ എയർപോർട്ടിൽ ശക്തമായ കാറ്റിൽപ്പെട്ട് പാറിയ ഇരുമ്പ് പെട്ടികളിലൊന്ന് വിമാനത്തിലിടിച്ചു. ഇരുമ്പ് പെട്ടികൾ കാറ്റിന്റെ ശക്തിയിൽ പാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.
ജിദ്ദ ഇന്ന് സാക്ഷ്യം വഹിച്ച ശക്തമായ മഴയോട് അനുബന്ധിച്ച് ഉണ്ടായ കാറ്റിൽ ആയിരുന്നു വലിയ ഇരുമ്പ് പെട്ടികൾ പാറിയത്.
അതേ സമയം, മോശം കാലാവസ്ഥയെത്തുടർന്ന് വൈകിയ പല ഷെഡ്യൂളുകളും ജിദ്ദ എയർപോർട്ടിലെ ഫ്ലൈറ്റ് ഓപ്പറേറ്റഴ്സ് ക്രമേണ പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ശക്തമായ കാറ്റിൽപ്പെട്ട് ജിദ്ദ എയർപോർട്ടിൽ ഇരുമ്പ് പെട്ടികൾ പാറുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa