അറബ് ഭൂമി ഇസ്രായേലിൻ്റെ ഭാഗമായി അവകാശപ്പെടുന്ന ഭൂപടത്തിനെതിരെ സൗദി അറേബ്യ
ജോർദാൻ, ലെബനൻ, സിറിയ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഇസ്രായേൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മാപ്പിനെതിരെ സൗദി അറേബ്യ.
കൂടുതൽ വിപുലമായ ഇസ്രായേലിൻ്റെ ഭാഗമാണ് ഈ പ്രദേശങ്ങൾ എന്നവകാശപ്പെടുന്ന ഇസ്രായേൽ നടപടിയെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
അവരുടെ അധിനിവേശം ശാശ്വതമാക്കുക, മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന്മേൽ നഗ്നമായ ആക്രമണങ്ങൾ തുടരുക, അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുക എന്നതാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് സൗദി ആരോപിച്ചു.
ഇത്തരം തീവ്രവാദ ആരോപണങ്ങൾ അധിനിവേശ അധികാരികളുടെ ഉദ്ദേശ്യം തെളിയിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ഈ പശ്ചാത്തലത്തിൽ, പ്രദേശത്തെ രാജ്യങ്ങൾക്കും ജനങ്ങൾക്കുമെതിരായ ഇസ്രായേൽ ലംഘനങ്ങൾ തടയുന്നതിൽ തങ്ങളുടെ പങ്ക് വഹിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി ആഹ്വാനം ചെയ്തു.
രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും, മേഖലയിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ ഇസ്രായേൽ തുരങ്കം വയ്ക്കുകയും ചെയ്യുന്നതായി പ്രസ്താവന പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa