ഏറ്റവും കൂടുതൽ ജിദ്ദയിലും മക്കയിലും, കുറവ് തുറൈഫിലും ഹായിലിലും; സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് പ്രതീക്ഷിക്കുന്ന താപനിലയറിയാം
സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇന്ന് പ്രതീക്ഷിക്കുന്ന കാലാവസ്ഥയും താപനിലയും ദേശീയ കാലാവസ്ഥാ വിഭാഗം വെളിപ്പെടുത്തി.
മക്കയിലും ജിദ്ദയിലും 33 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. തുറൈഫിലും ഹായിലിലും ഏറ്റവും കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാമ്പുവിൽ 32 ഉം ജിസാൻ, അൽഖുൻഫുദ എന്നിവിടങ്ങളിൽ 31 ഉം ആണ് ഇന്ന് പ്രതീക്ഷിക്കുന്ന കൂടിയ താപനിലയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വിശദീകരിച്ചു.
ഇന്ന് ഏറ്റവും കൂടുൽ തണുപ്പ് പ്രതീക്ഷിക്കുന്ന തുറൈഫിനും ഹായിലിനും പുറമെ, അറാർ, സകാക്ക, റഫ്ഹ, ഖുറയ്യാത്ത് എന്നിവിടങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസിലേക്ക് താഴും.
ബുറൈദ 4 ഡിഗ്രി, തബൂക് 5 ഡിഗ്രി, റിയാദ് 6 ഡിഗ്രി, അബഹ 7 ഡിഗ്രി, അൽ-ബാഹ 8 ഡ്രിഗ്രി, നജ്‌റാൻ 8 ഡിഗ്രി, ദമ്മാം 9 ഡിഗ്രി, മദീന 13 ഡിഗ്രി എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില
കേന്ദ്രത്തിൻ്റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് മക്ക, മദീന, തബൂക്ക് എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ സജീവമായ കാറ്റ് തുടരും.
ജിസാൻ, അസിർ, അൽ-ബഹ എന്നീ പ്രദേശങ്ങളിൽ നേരിയ മഴയ്‌ക്കുള്ള സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇത് വിശുദ്ധ മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങളുടെ ഭാഗങ്ങളിലേക്ക് വ്യാപിക്കും.
ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും അൽ-ജൗഫ്, വടക്കൻ കിഴക്കൻ അതിർത്തികൾ, റിയാദ്, അൽ-ഖാസിം എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa