Sunday, April 20, 2025
Saudi ArabiaTop Stories

റഹീം കേസ്​  വീണ്ടും മാറ്റിവെച്ചു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി​ അബ്​ദുൽ റഹീമി​​ന്റെ കേസ്  റിയാദ്​ കോടതി ആറാം തവണയും ​മാറ്റിവെച്ചു.

ഇന്ന്​ (ബുധനാഴ്​ച)​ രാവിലെ​​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ കേസ് സിറ്റിങ്​ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നിരുന്നു.

ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന്​ അബ്ദുൽ റഹീമും റഹീമിന്റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്​റ്റിയറിങ്​ കമ്മിറ്റി അംഗങ്ങളുമെല്ലാം സന്നിഹിതരായിരുന്നു.

ഇന്ന് നടപടികൾ ഒരു തീർപ്പിലെത്തും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കേസ്​ മാറ്റിവെക്കുന്നതായ അറിയിപ്പായിരുന്നു ഒടുവിൽ വന്നത്​.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്