ബിനാമി പെട്രോൾ പമ്പ്; സൗദിയിൽ ഇന്ത്യക്കാർക്ക് നാട് കടത്തൽ ശിക്ഷ
സൗദിയിലെ അബ്ഹയിൽ ബിനാമി പെട്രോൾ പമ്പ് നടത്തിയ രണ്ട് ഇന്ത്യക്കാരെയും സഹായം ചെയ്ത രണ്ട് സൗദി പൗരന്മാരെയും ക്രിമിനൽ കോർട്ട് ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി.
പൗരന്മാരുടെ പേരിലുള്ള ലൈസൻസുകൾ ഉപയോഗിച്ച് ഇന്ത്യക്കാർ പമ്പ് നടത്തുകയും സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ ബോധ്യമായിരുന്നു.
ലൈസൻസുകൾ റദ്ദാക്കലും പിഴകളും മറ്റു ശിക്ഷകളും നടപ്പാക്കലിനു പുറമെ ഇന്ത്യക്കാരെ സൗദിയിൽ നിന്ന് നാട് കടത്താനും സൗദിയിലേക്ക് ഒരു ജോലിക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയതായും വിധിന്യായത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa