ബത്ത ബോർഡറിൽ വൻ മയക്കുമരുന്ന് വേട്ട; എൽഇഡി ലൈറ്റിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ
ബത്ത ബോർഡർവഴി വന്ന ചരക്കിലൊളിപ്പിച്ച് രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.
30 ലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികളകളാണ് എൽഇഡി സ്ട്രിപ്‌സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.
കസ്റ്റംസ് നടപടി ക്രമങ്ങൾക്ക് വിധേയമായി ചരക്ക് സുരക്ഷാപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗുളികകൾ എൽഇഡി സ്ട്രിപ്‌സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ഓപ്പറേഷൻ പൂർത്തിയാക്കിയ ശേഷം, രാജ്യത്തിനുള്ളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ സ്വീകർത്താക്കളായ രണ്ടു പേരെ നാർക്കോട്ടിക് കൺട്രോളുമായി ഏകോപനം നടത്തി അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa