ആദ്യ മൂന്ന് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി
ഗാസയിലെ വെടിനിർത്തൽ കരാറിലെ വ്യവസ്ഥയനുസരിച്ചുള്ള ആദ്യ ഗ്രൂപ്പ് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി.
ഗാസ നഗരത്തിലെ അന്താരാഷ്ട്ര റെഡ് ക്രോസിന്റെ അംഗങ്ങൾ വഴിയാണ് എമിലി, ഡോറോൺ, റോമി എന്നീ മൂന്ന് സ്ത്രീ തടവുകാരെ ഹമാസ് മോചിപ്പിച്ചത്.
ബന്ദികൾ സുരക്ഷിതരായി തെക്കൻ ഇസ്രായേലിലെ പ്രാഥമിക സ്വീകരണ കേന്ദ്രത്തിൽ എത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
മാൻപവർ ഡയറക്ടറേറ്റിലെ ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരും മെഡിക്കൽ ഉദ്യോഗസ്ഥരും മൂന്ന് തടവുകാരെയും അനുഗമിക്കുന്നുണ്ട്.
ടെൽ അവീവിൽ വൻ ജനാവലിയാണ് തിരിച്ചെത്തുന്ന ബന്ദികളെ സ്വീകരിക്കാനായി ഒത്തുകൂടിയിട്ടുള്ളത്.
ഹമാസ് കൈമാറിയ മൂന്ന് സ്ത്രീ തടവുകാർക്ക് പകരമായി, പുരുഷന്മാരും സ്ത്രീകളുമായിട്ടുള്ള 90 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa