തണുപ്പ് കൂടുന്നു; സൗദിയുടെ വിവിധ പ്രദേശങ്ങളിൽ താപനില വീണ്ടും കുറഞ്ഞു
സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില വീണ്ടും കുറഞ്ഞു. തുറൈഫ് ഗവർണറേറ്റിലും ഹായിൽ നഗരത്തിലുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 1 ഡിഗ്രി സെൽഷ്യസ്.
തബൂക്കിലും ഖുറയാതിലും 2 ഡിഗ്രി സെൽഷ്യസും, സകാക്കയിലും അറാറിലും 3 ഡിഗ്രിയും, റഫ 4 ഡിഗ്രിയും, ഖസീം മേഖലയിൽ 5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ മേഖലകളിൽ താപനില കുറയുന്നത് തുടരുമെന്നും, അൽ-ഖസിം, റിയാദ്, അൽ-ഷർഖിയ എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
മൂടൽമഞ്ഞും, താപനിലയിൽ പ്രകടമായ ഇടിവും അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്രം ഓർമ്മപ്പെടുത്തി.
മക്കയിലും ജിസാനിലുമാണ് ഇന്ന് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത്. രണ്ടിടത്തും 31 ഡിഗ്രിയും ജിദ്ദയിൽ 29 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa