Wednesday, January 22, 2025
Middle EastTop Stories

വെസ്റ്റ് ബാങ്കിൽ ആക്രമണം അഴിച്ചു വിട്ട് ഇസ്രായേൽ; 8 ഫലസ്തീനികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ഇസ്രായേൽ സൈനിക മേധാവി രാജിവച്ചു

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് എട്ട് പലസ്തീനികൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെടിവെപ്പ് നടത്തുന്നതിനോടൊപ്പം അധിനിവേശ സൈന്യം റോഡുകൾ തകർക്കുകയും വഴിയിലെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തു.

വെസ്റ്റ് ബാങ്കിന്റെ മറ്റ് ഭാഗങ്ങളിലും ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള വീടുകളും വാഹനങ്ങളും ലക്ഷ്യമിട്ട് ഇസ്രായേലി കുടിയേറ്റക്കാർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

ആക്രമണം നടത്തുന്ന കുടിയേറ്റക്കാരെ സഹായിക്കുന്ന ഇസ്രായേൽ സൈന്യം ഡസൻ കണക്കിന് പലസ്തീനികളെ കസ്റ്റഡിയിലെടുത്തു.

വെസ്റ്റ്ബാങ്കിലെ ഇസ്രായേൽ കുടിയേറ്റക്കാർക്ക് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയിരുന്ന ഉപരോധം പുതിയ പ്രസിഡന്റ് ട്രംപ് എടുത്തു കളഞ്ഞിരുന്നു.

ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതിനാൽ, ജെനിനിൽ വലിയ തോതിലുള്ള സൈനിക പ്രവർത്തനങ്ങൾക്ക് ഇസ്രായേൽ സൈന്യം സജ്ജരാകേണ്ടതുണ്ടെന്ന് ഇസ്രായേൽ ആർമി ചീഫ് ഒരു ദിവസം മുമ്പ് പറഞ്ഞു.

അതിനിടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിനിടെ ഉണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ സൈനിക മേധാവി രാജിവച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa