മസ്ജിദുന്നബവിയിൽ കഴിഞ്ഞയാഴ്ചഎത്തിയത് 56 ലക്ഷം വിശ്വാസികൾ
മദീന: മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിൽ കഴിഞ്ഞയാഴ്ച 56.53 ലക്ഷം വിശ്വാസികൾ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
5.87 ലക്ഷം പേർക്ക് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോടും രണ്ട് സ്വഹാബികളോടും സലാം ചൊല്ലാൻ സാധിച്ചു. 3.90 ലക്ഷം വിശ്വാസികൾക്ക് റൗളാ ശരീഫിൽ ആരാധനകൾ നിർവ്വഹിക്കാൻ സാധിച്ചു.
കഴിഞ്ഞയാഴ്ച, പള്ളിയിൽ ഉപയോഗിച്ച സംസം വെള്ളത്തിന്റെ അളവ് 350 ടൺ ആയിരുന്നു. 1.67 ലക്ഷം പേർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തതായും കണക്ക് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa