ജിദ്ദ ഇസ്ലാമിക് പോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; വീഡിയോ പുറത്ത് വിട്ട് കസ്റ്റംസ് അതോറിറ്റി
ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പിടികൂടി.
പതിനഞ്ച് ലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികകളാണ് യന്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ അതോറിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
യന്ത്രങ്ങൾ കസ്റ്റംസ് നടപടികൾക്കും, സുരക്ഷാ പരിശോധനക്കും വിധേയമാക്കിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ ഇത്രയും മയക്കുമരുന്ന് കണ്ടെത്തിയത്.
പിടിച്ചെടുക്കൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപിപ്പിച്ച്, പിടിച്ചെടുത്ത വസ്തുക്കളുടെ സ്വീകർത്താവിനെ അറസ്റ്റ് ചെയ്തതായി അതോറിറ്റി റിപ്പോർട്ട് ചെയ്തു.
പ്രത്യേകം പരിശീലനം നൽകിയ നായകളടക്കമുള്ള സേനയാണ് മയക്കുമരുന്ന് പിടികൂടിയത്. അതോറിറ്റി പുറത്തുവിട്ട വീഡിയോ കാണാം
This is a sample tweet with a video. January 24, 2025
— User (@user) January 24, 2025
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa