ഗാസയിൽ ഇസ്രായേൽ സൈനികരെ ഒളിയാക്രമണത്തിലൂടെ വകവരുത്തുന്ന വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം പുറത്തുവിട്ട് ഹമാസ്
ഗാസയിലെ ബൈത് ഹനൂനിൽ ഇസ്രായേൽ സൈനികരെയും, വാഹനങ്ങളെയും ഒളിയാക്രമണത്തിലൂടെ നേരിടുന്ന വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം ഹമാസ് പുറത്ത് വിട്ടു.
2024 ഡിസംബർ 29 നും 2025 ജനുവരി 7 നും ഇടയിൽ ഗാസ മുനമ്പിന് വടക്കുള്ള ബൈത് ഹനൂൻ നഗരത്തിൽ പ്രവേശിച്ച ഇസ്രായേൽ സൈനിക വ്യൂഹത്തെ ഗറില്ലാ യുദ്ധമുറയിലൂടെ നേരിടുന്നതാണ് വീഡിയോ കാണിക്കുന്നത്.
ഇസ്രായേൽ സൈനികരെ വകവരുത്തുന്നതും, ടാങ്കടക്കമുള്ള സൈനിക വാഹനങ്ങൾ ബോംബ് വെച്ചും, മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചും തകർക്കുന്നതും വിഡിയോയിൽ കാണാം.
ജനുവരി മധ്യത്തിൽ ഒരാഴ്ചക്കുള്ളിൽ 15 ഇസ്രായേൽ സൈനികർ ബെയ്ത് ഹനൂനിൽ കൊല്ലപ്പെട്ടതായി സ്വകാര്യ ഇസ്രായേലി ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.
എത്ര വലിയ സൈനിക ശേഷിയുണ്ടെങ്കിലും, ഇത്തരം യുദ്ധമുറകളെ നേരിടാനുള്ള സംവിധാനം ഇസ്രായേൽ സൈന്യത്തിനില്ല എന്നത് വീഡിയോ തെളിയിക്കുന്നു.
ഐ ഡി എഫിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 2023 ഒക്ടോബർ 7 മുതൽ 841 ഇസ്രായേൽ സൈനികരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഹമാസിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സ് പുറത്തു വിട്ട വീഡിയോ കാണാം 👇
https://x.com/i/status/1882763747175113170
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa