എട്ട് സൗദി പൗരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കി
ജിദ്ദ: സൗദിയിലേക്ക് ഹഷീഷ് കടത്തുകയും കൈപ്പറ്റുകയും ചെയ്ത കുറ്റത്തിന് ഏഴ് സൗദി പൗരന്മാരെ മക്ക പ്രവിശ്യയിൽ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രതികളെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അവർക്കെതിരായ കുറ്റാരോപണം ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെത്തുടർന്ന് പ്രതികളെ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
വിചാരണക്കൊടുവിൽ ഏഴ് പ്രതികൾക്കും വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിയെ ഉന്നത കോടതികൾ ശരി വെക്കുകയും ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്‌തതിനെത്തുടർന്ന് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം അസീറിൽ, മറ്റൊരു സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ ഒരു സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കിയതായും മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa