സൗദിയിൽ 269 പ്രൊഫഷനുകളിൽ സ്വദേശിവൽക്കരണ നിരക്ക് ഉയർത്തും
സൗദിയിൽ വിവിധ മേഖലകളിലെ 269 തൊഴിലുകളിൽ സൗദിൽക്കരണ നിരക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനങ്ങൾ മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
ഡെൻ്റിസ്ട്രി, ഫാർമസി, അക്കൗണ്ടിംഗ്, ടെക്നിക്കൽ എഞ്ചിനീയറിംഗ് തുടങ്ങി നിരവധി തൊഴിലുകളുടെ സൗദിവൽക്കരണ തോത് വർദ്ധിപ്പിക്കൽ തീരുമാനങ്ങളിൽ ഉൾപ്പെടുന്നു.
ഈ വരുന്ന ജൂലൈ 23 മുതലായിരിക്കും വിവിധ ഘട്ടങ്ങളിലായി സൗദിവത്ക്കരണ നിരക്ക് ഉയർത്തുന്നതിനുള്ള തീരുമാനം നടപ്പിലാക്കൽ ആരംഭിക്കുക.
രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലുള്ള ഉദ്യോഗാർത്ഥികളായ സ്വദേശികൾക്ക് കൂടുതൽ വിശിഷ്ടവും ഉത്തേജകവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്ന തുടർച്ചയായ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ തീരുമാനങ്ങൾ വരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa