വിശ്വാസികൾക്ക് ആശ്വാസം; ആവർത്തിച്ച് റൗളാ ശരീഫ് സന്ദർശനം സാധ്യമാകുന്ന പുതിയ സേവനവുമായി നുസുക്
മദീന: ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നുസുക് ആപ് പുതിയ രണ്ട് സേവനങ്ങൾ കൂടി കൂട്ടിച്ചേർത്തു.
മസ്ജിദുന്നബവിക്ക് സമീപത്തുള്ള ആളുകൾക്ക് ആവർത്തിച്ച് റൗളാ ശരീഫ് പ്രവേശനം സാധ്യമാക്കുന്നതാണ് ഇതിൽ ഒരു സേവനം. ഇത് റൗളയിലെ ശേഷിക്ക് അനുസൃതമായിട്ടായിരിക്കും.
മറ്റൊരു സേവനം വെയിറ്റിംഗ് ലിസ്റ്റാണ്. റൗളാ പ്രവേശനത്തിനു റിസർവേഷനുകൾ ലഭ്യമല്ലെങ്കിൽ, സന്ദർശകനു വെയിറ്റിംഗ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയും റിസർവേഷൻ കൺഫേം ആയാൽ നോട്ടിഫിക്കേഷം ലഭിക്കുകയും ചെയ്യും.
നേരത്തെ നുസുക് വഴി റിസർവ് ചെയ്ത് റൗള സന്ദർശിച്ചാൽ പിന്നീട് ആ വ്യക്തിക്ക് റൗള സന്ദർശനം സാധ്യമാകാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നിരുന്നു. പുതിയ സംവിധാനത്തോട്ടെ ആ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa