Tuesday, April 22, 2025
Saudi ArabiaTop Stories

ഇന്ത്യയിലേക്ക് സൗദി മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയതായി വ്യാജ പ്രചാരണം

ജിദ്ദ: ഇന്ത്യയുൾപ്പെടെയുളള 14 രാജ്യങ്ങൾക്ക് സൗദി അറേബ്യ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയതായി സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിക്കുന്നത് പലരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള യാതൊരു അറിയിപ്പുകളും ജവാസാത്തിൽ നിന്നോ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല എന്നതാണ് വസ്തുത.

അതേ സമയം സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസക്ക്  അപേക്ഷ നൽകാൻ ഇപ്പോൾ സാധിക്കുന്നില്ല എന്ന് അനുഭവസ്ഥർ പറയുന്നു. സിംഗിൾ എൻട്രി വിസിറ്റ് വിസക്കുള്ള അപേക്ഷ മാത്രമാണ് ഇപ്പോൾ നൽകാൻ സാധിക്കുന്നത്. ഇത് സാങ്കേതിക പ്രശ്നമാണോ അതോ താൽക്കാലികമായി ഈ സേവനം നിറുത്തി വെച്ചതാണോ എന്നത് വ്യക്തമല്ല. ഏതായാലും ഔദ്യോഗികമായി മൾട്ടി എൻട്രി ഫാമിലി വിസ നിറുത്തിവെക്കുന്നതായി യാതൊരു അറിയിപ്പും ഇത് വരെ വന്നിട്ടില്ല.

ഇത് പൊലുള്ള സുപ്രധാന വിഷയങ്ങൾ ജവാസാത്ത്, വിദേശ കാര്യമന്ത്രാലയം എന്നിവ ഔദ്യോഗികമായി അവയുടെ പ്ലാറ്റഫോമുകളിലൂടെ അറിയിക്കുന്ന കാര്യങ്ങളാണെന്നും അല്ലാതെ ഏതെങ്കിലും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അറിയേണ്ട കാര്യങ്ങളല്ലെന്നും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ അറേബ്യൻ മലയാളിയെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്