Sunday, February 2, 2025
Saudi ArabiaTop Stories

മലയാളി ഉംറ തീർത്ഥാടകൻ സൗദിയിൽ മരിച്ചു

ജിദ്ദ: ഉംറക്കെത്തി ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. ഇരിക്കൂർ വളവുപാലം സ്വദേശി ഫാരിജ മൻസിലിൽ കീത്തടത്ത് മുഹമ്മദലി (78)-യാണ് മരിച്ചത്.

ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹം ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ജിദ്ദയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: വഹീദ, മക്കൾ: മുനവ്വർ (ജുബൈൽ), മുസ്താഖ് (ജിദ്ദ), മുംതാസ്, ഫാരിജ. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്