സൗദിയിൽ വൻ അഴിമതി വേട്ട; 158 മന്ത്രാലയ ജീവനക്കാർ പിടിയിൽ
റിയാദ് : ജനുവരി അവസാനം അഴിമതി ആരോപണങ്ങളുടെ പേരിൽ വിവിധ മന്ത്രാലയങ്ങളിലെ 158 ജീവനക്കാരെ അഴിമതി വിരുദ്ധ സമിതി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ജീവനക്കാരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചു.
ആഭ്യന്തരം, പ്രതിരോധം, നാഷണൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, മുനിസിപ്പാലിറ്റി, ഭവനനിർമ്മാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കൈക്കൂലി, ഓഫീസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 1076 പരിശോധനാ ടൂറുകൾ നടത്തിയതായും 396 പ്രതികൾക്കെതിരെ അന്വേഷണം നടത്തിയതായും അഴിമതി വിരുദ്ധ സമിതി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa