Tuesday, April 22, 2025
Saudi ArabiaTop Stories

സൗദി അറേബ്യയിൽ വീണ്ടും ശൈത്യതരംഗം; വിവിധ പ്രദേശങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ശൈത്യ തരംഗം. തുറൈഫ്, തബൂക് അടക്കമുള്ള പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി.

ഇന്ന് പുലർച്ചെ കനത്ത തണുപ്പാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. തുറൈഫിൽ മൈനസ് രണ്ട് ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

തബൂക്കിൽ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു, മേഖലയിലെ മരുഭൂമിയിലെ തുറന്ന പ്രദേശങ്ങളിൽ, അത് പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയെത്തി.

ഇവിടെ ടാങ്കിൽ സൂക്ഷിച്ച വെള്ളം തണുത്തുറഞ്ഞ് ഐസ് ആയതായ ദൃശ്യങ്ങൾ പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

അൽ-ജൗഫ്, ഹായിൽ, തബൂക്ക്, മദീന മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത തണുപ്പ് അനുഭവപ്പെടുമെന്നും, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

റിയാദ്, ദമ്മാം, അബഹ, അൽബാഹ, അൽ ഹസാ, തായിഫ് എന്നിവിടങ്ങളിൽ നാളെ മുതൽ താപനില 10 ഡിഗ്രിക്ക് താഴെയെത്തും. ബുധനാഴ്ച വരെ ശൈത്യ തരംഗം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa