അഷ്റഫ് താമരശ്ശേരി മരണപ്പെട്ടതായി വ്യാജവാർത്ത
സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മരണപ്പെട്ടതായി സോഷ്യൽ മീഡിയകളിലും, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാജ പ്രചാരണം.
വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് താൻ ജീവനോടെ, റാഹത്തായി ഇരിപ്പുണ്ടെന്ന് പറഞ്ഞ് അഷ്റഫ് താമരശ്ശേരി തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു, പുറമെ ലൈവിലും വന്ന് വാർത്ത നിഷേധിച്ചു. പോസ്റ്റ് ഇങ്ങനെ വായിക്കാം
“ഞാൻ മരണപ്പെട്ടതായുള്ള വ്യാജവാർത്ത പരക്കെ പ്രചരിക്കുന്നു; പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, നിജസ്ഥിതി തിരക്കിയുള്ള ഫോൺകോളുകളും നിരവധി.”
“സുഹൃത്തുക്കളേ, എന്നെ സ്നേഹിക്കുന്നവരേ സർവശക്തന്റെ അപാരമായ അനുഗ്രഹത്താൽ ഞാൻ ജീവനോടെ, റാഹത്തായി ഇരിപ്പുണ്ട്. ആരോഗ്യപൂർണമായ ദീർഘായുസ്സോടെ സാമൂഹികസേവനം തുടരാൻ നിങ്ങൾ ഏവരും പ്രാർത്ഥിക്കൂ. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം.”
ഇന്ന് അജ്മാനിൽ വെച്ച് മരണപ്പെട്ട സാമൂഹിക പ്രവർത്തകൻ അഷ്റഫ് തലശ്ശേരിയുടെ മരണവാർത്ത കണ്ട് തെറ്റിദ്ധരിച്ച ആരോ ആണ് അഷ്റഫ് താമരശ്ശേരിയുടെ ഫോട്ടോ അടക്കം വെച്ച് വാർത്ത പ്രചരിപ്പിച്ചത്.
വാർത്ത നിരവധി പേർ ഷെയർ ചെയ്യുകയും, നിജസ്ഥിതി അറിയാൻ നിരവധി പേർ അഷ്റഫ് താമരശ്ശേരിയെ വിളിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റുമായി വന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa