Tuesday, February 25, 2025
Saudi ArabiaTop Stories

ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങുമ്പോൾ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം

വില്പന സീസണിൽ ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട മൂന്ന് അവകാശങ്ങളെ കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ഡിസ്‌കൗണ്ട് ലൈസൻസ് നേടുകയും അത് കടയുടമ ഉപഭോക്താവിന് പരിശോദിക്കാവുന്ന തരത്തിൽ സ്റ്റോറിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും വേണം.

ലൈസൻസിന്റെ ബാർകോഡ് സ്കാൻ ചെയ്ത് ഡിസ്‌കൗണ്ടിന്റെ സാധുത പരിശോധിക്കാനുള്ള സാധ്യതയ്ക്ക് പുറമേ, അതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഉപഭോക്താവിന് പരിശോധിക്കാം.

സുതാര്യത ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ഉൽപ്പന്നങ്ങളിൽ ഓഫറിന് മുമ്പും ശേഷവുമുള്ള വില എഴുതി ഡിസ്‌കൗണ്ട് ശതമാനം വ്യക്തമാക്കിയിരിക്കണം.

ഓഫറുമായി ബന്ധപ്പെട്ട ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

വിപണികളെ നിരീക്ഷിക്കുന്നതിനും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa