ഗാസയിൽ ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചോ? ഹമാസ് ആരോപണങ്ങളുടെ നിജസ്ഥിതി എന്ത്?
ഗാസയിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചതിനെ തുടർന്ന് ബന്ദികളുടെ കൈമാറ്റം താൽക്കാലികമായി ഹമാസ് നിർത്തിവെച്ചിരിക്കുകയാണ്.
ഇസ്രായേൽ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചോ എന്ന ചോദ്യത്തിന്, അതെ എന്നാണ് ഉത്തരം. ഏതെല്ലാം വ്യവസ്ഥകളാണ് ഇസ്രായേൽ ലംഘിച്ചത് എന്ന് നോക്കാം.
വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷവും ഇസ്രായേൽ ഗാസയിൽ ആളുകളെ വ്യോമാക്രമണത്തിലൂടെയും വെടിവെപ്പിലൂടെയും കൊന്നു കൊണ്ടിരിക്കുകയാണ്.
ഓരോ ദിവസവും 600 ദുരിതാശ്വാസ ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിടാം എന്ന വ്യവസ്ഥയും ഇസ്രായേൽ ലംഘിക്കുകയാണ്, 450 ൽ താഴെ ട്രക്കുകൾ മാത്രമാണ് ഇസ്രായേൽ കടത്തിവിടുന്നത്.
കുടിയിറക്കപ്പെട്ടവർക്കായി രണ്ട് ലക്ഷം ടെന്റുകൾ അനുവദിക്കാം എന്ന് പറഞ്ഞിടത്ത് അതിന്റെ 10 ശതമാനം മാത്രമേ അനുവദിച്ചിട്ടുള്ളൂ. 60,000 മൊബൈൽ ഹോമുകളിൽ ഒന്നുപോലും അനുവദിച്ചിട്ടില്ല.
ഗാസയിൽ നിന്നും ദിവസവും 50 പേരെ ചികിത്സക്കായി കടത്തിവിടണം എന്നാണ് കരാറിൽ പറയുന്നത്, എന്നാൽ പത്തിൽ താഴെ ആളുകളെ മാത്രമേ അനുവദിക്കുന്നുള്ളൂ.
വ്യവസ്ഥയുടെ ഭാഗമായി യുദ്ധത്തിൽ തകർന്ന അവശിഷ്ടങ്ങൾ നീക്കാനുള്ള ബുൾഡോസറുകളെ ഇസ്രായേൽ സൈന്യം കടത്തിവിടുന്നില്ല.
ഇത്തരത്തിൽ വെടിനിർത്തൽ കരാർ നിരന്തരമായി ഇസ്രായേൽ ലംഘിക്കുന്നതിനെ തുടർന്നാണ് ഹമാസ് താൽക്കാലികമായി ബന്ദി കൈമാറ്റം മരവിപ്പിച്ചിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa