Tuesday, February 25, 2025
Saudi ArabiaTop Stories

സൗദിയിൽ ഡെലിവറി ആപ്പ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരുടെ അവകാശങ്ങൾ വ്യക്തമാക്കി ട്രാൻസ്‌പോർട്ട് അതോറിറ്റി

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി ഡെലിവറി സേവനങ്ങൾ സ്വീകരിക്കുന്ന ഗുണഭോക്താക്കളുടെ പ്രധാനപ്പെട്ട അവകാശങ്ങൾ വ്യക്തമാക്കി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി.

സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുള്ളതാണ് ഈ അവകാശങ്ങൾ.

ഗുണഭോക്താവിന് താൻ ഓർഡർ ചെയ്ത സാധനങ്ങൾ യാതൊരു തകരാറുമില്ലാതെ, ഓർഡർ ചെയ്ത അതേ സാധനം തന്നെ (പകരം മറ്റൊന്ന് നൽകാതെ) ലഭ്യമാക്കിയിരിക്കണം.

ഓർഡർ ചെയ്ത സാധനങ്ങൾ ലഭിച്ച അതേ അവസ്ഥയിൽ കാലതാമസമില്ലാതെ എത്തിച്ചിരിക്കണമെന്നതും ഉപഭോക്താവിന്റെ അവകാശമാണെന്ന് അതോറിറ്റി വിശദീകരിച്ചു.

ഡെലിവറി ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യത നിലനിർത്തേണ്ടതിന്റെയും ഒരു തരത്തിലും അത് ലംഘിക്കാതിരിക്കേണ്ടതിന്റെയും ആവശ്യകതയും അതോറിറ്റി ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa