Monday, February 24, 2025
Saudi ArabiaTop Stories

മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസി​ന്റെ മലയാളി ഡ്രൈവർ ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണു മരിച്ചു.

റിയാദ്: മലയാളി ഉംറ തീര്‍ഥാടകർ സഞ്ചരിച്ച ബസി​ന്റെ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണുമരിച്ചു. റിയാദിലെ വാദിനൂര്‍ ഉംറ ഗ്രൂപ്പി​ന്റെ ബസ് ഡ്രൈവര​ തിരുവമ്പാടി സ്വദേശി നസീം (50) ആണ് മരിച്ചത്.

തുടർന്ന് സഹായിയായി ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബസ്​ ഒതുക്കിനിർത്തുകയും വൻ അപകടം ഒഴിവാകുകയുമായിരുന്നു.

ബുധനാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. ബസിൽ 40-ലധികം പേരുണ്ടായിരുന്നു. റിയാദിൽ നിന്ന് തീർഥാടകരുമായി മക്കയിലെത്തി ഉംറയും മദീനയിൽ സിയാറത്തും നടത്തി മടങ്ങു​ന്നതിനിടെ റിയാദിൽന്ന്​ 560 കിലോമീറ്ററർ അകലെയുള്ള ഉഖ്​ലതുസുഖൂർ എന്ന സ്ഥലത്തുവെച്ചാണ്​ സംഭവം.

ഇവിടെയെത്തിയപ്പോൾ ഡ്രൈവർക്ക്​ ശാരീരികമായി അസ്വസ്ഥത അനുഭവപ്പെടുന്നതായും ബസിന്റെ നിയ​ന്ത്രണം നഷ്​ടമാകുന്നതായും ഒപ്പമുണ്ടായിരുന്ന സഹായിക്ക്​ മനസിലാകുകയും. അദ്ദേഹം അതിസാഹസികമായി ബസി​ന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സഹായി ബസ്​ ഹൈവേയുടെ വശത്തേക്ക്​ ഒതുക്കിനിർത്തി. അപ്പോഴേക്കും ഡ്രൈവർ നസീം കുഴഞ്ഞുവീണിരുന്നു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്​.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്