കയാക്കിങ്ങിനിടെ യുവാവിനെ കൂറ്റൻ തിമിംഗലം വിഴുങ്ങിയതിന് ശേഷം തിരിച്ചു തുപ്പി; വീഡിയോ കാണാം
കടലിൽ കയാക്കിങ് നടത്തുകയായിരുന്ന യുവാവിനെ ബോട്ടോടു കൂടി തിമിംഗലം വിഴുങ്ങുകയും അല്പസമയത്തിന് ശേഷം പുറത്തേക്ക് തുപ്പുകയും ചെയ്തു.
24 വയസ്സുകാരനായ അഡ്രിയാൻ സിമാൻകാസ് പിതാവിനോടൊപ്പം കയാക്കിങ് നടത്തുന്നതിനിടെയാണ് ചിലിയിലെ മഗല്ലൻ കടലിടുക്കിൽ വെച്ച് തിമിംഗലം വിഴുങ്ങിയത്.
സമീപത്ത് മറ്റൊരു ബോട്ടിലുണ്ടായിരുന്ന ഇയാളുടെ പിതാവ് വിഡീയോ പകർത്തുന്നതിനിടെയാണ് കൂറ്റൻ തിമിംഗലം ഉയർന്നുവന്ന് അഡ്രിയാനെ വിഴുങ്ങി അല്പസമയത്തിന് ശേഷം തുപ്പിയത്.
എന്താണ് സംഭവിച്ചതെന്ന് തനിക്ക് ആദ്യം മനസ്സിലായില്ല എന്ന് തിമിംഗലത്തിന്റെ വായിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അഡ്രിയാൻ പറഞ്ഞു.
“അനക്കം കണ്ട് തിരിഞ്ഞു നോക്കിയ ഞാൻ പെട്ടന്ന് കടും നീലയും വെള്ളയും നിറങ്ങൾ കണ്ടു. അടച്ചിട്ട എവിടെയോ അകപ്പെട്ടത് പോലെ തോന്നുകയും പിന്നീട് താഴേക്ക് പോകുകയും ചെയ്തു.”
“ലൈഫ് ജാക്കറ്റ് എന്നെ പിടിച്ചു പൊന്തിക്കുന്നത് പോലെ തോന്നുകയും പിന്നീട് താൻ പുറത്തേക്ക് തെറിക്കുകയും ചെയ്തു” യുവാവ് പറഞ്ഞു.
പുറത്തെത്തി അല്പസമയത്തിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് ഇയാൾക്ക് മനസ്സിലായത്. യുവാവിന്റെ പിതാവ് പകർത്തിയ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa