റിയാദ് മെട്രോ ആരംഭിച്ച് 75 ദിവസത്തിനുള്ളിൽ യാത്ര ചെയ്തത് 18 ദശലക്ഷം പേർ
റിയാദ്: 2024 ഡിസംബർ 1-ന് സർവീസ് ആരംഭിച്ചതിനുശേഷം 75 ദിവസത്തിനുള്ളിൽ റിയാദ് മെട്രോ 18 ദശലക്ഷം ഉപയോക്താക്കളെ രേഖപ്പെടുത്തിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിക്കുന്നു.
1,62,000 ത്തിലധികം യാത്രകൾ പൂർത്തിയാക്കി ആറ് മെട്രോ ലൈനുകളിലൂടെ 4.5 ദശലക്ഷം കിലോമീറ്റർ ആണ് ഇത് വരെ സഞ്ചരിച്ചത്.
10 ദശലക്ഷം യാത്രക്കാർ സഞ്ചരിക്കുന്ന ബ്ലൂ ലൈൻ (അൽ ഒലയ-അൽ ബത്ത) ഏറ്റവും തിരക്കേറിയ റൂട്ടാണ്. കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്, 3 ദശലക്ഷത്തിലധികം ഉപയോക്താക്കൾ അതിന്റെ ഗേറ്റുകളിലൂടെ കടന്നുപോയി.
റിയാദ് മെട്രോയിലെ ആറ് ലൈനുകളും പൂർണ്ണമായി സജീവമാക്കിയതിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa