സൗദിയിൽ ട്രംപ്, പുടിൻ ഉച്ചകോടി നടത്താനുള്ള ആശയത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഫോൺ സംഭാഷണത്തെ അഭിനന്ദിക്കുന്നതായും സാദിയിൽ അവർ കൂടിക്കാഴ്ച നടത്താനുള്ള ആശയത്തെ സ്വാഗതം ചെയ്യുന്നതായും സൗദി അറേബ്യ അറിയിച്ചു.
സൗദി തലസ്ഥാനമായ റിയാദിൽ വെച്ച് പുടിനും ട്രംപും തമ്മിൽ ഒരു കൂടിക്കാഴ്ച ക്രമീകരിക്കാൻ സമയം എടുത്തേക്കാമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു .ബുധനാഴ്ച ഇരു നേതാക്കളും സംസാരിക്കുകയും നേരിട്ട് കാണാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു.
അധികാരമേറ്റ ശേഷം ട്രംപ് ആദ്യം വിളിച്ച വിദേശ നേതാവ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനായിരുന്നു. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ ലിങ്ക് വഴി സദസ്സിനോട് നടത്തിയ പ്രസംഗത്തിൽ കിരീടാവകാശിയെ “ഒരു അത്ഭുതകരമായ വ്യക്തി” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
2023-ൽ സൗദി അറേബ്യയും യുഎഇയും സന്ദർശിച്ച പുടിൻ, ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ യുഎസ്-റഷ്യ തടവുകാരുടെ കൈമാറ്റം സംഘടിപ്പിക്കാൻ സഹായിച്ചതിന് മുഹമ്മദ് ബിൻ സൽമാനോട് നന്ദിയുള്ളവനാണെന്ന് പറഞ്ഞതും ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa