സൗദി വനിതയെ വാഹനമിടിപ്പിച്ച് കൊന്ന പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി
റിയാദിൽ സൗദി വനിതയെ വാഹനമിടിപ്പിച്ച് കൊന്ന സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
റാഇദ് ബിൻ ഔദ് അൽ അംരിയേയാണ്
റീം ബിൻത് റാളി അൽ-ദുലൈജാനെ തന്റെ വാഹനം കൊണ്ട് ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിക്ക് വധശിക്ഷ നടപ്പാക്കുന്നതിനുള്ള കോടതി വിധിയെ ഉന്നത കോടതികൾ ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും റിയാദിൽ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa