റമളാൻ ഒന്ന് മാർച്ച് 1-നായിരിക്കുമെന്ന് ജിദ്ദ ആസ്ട്രോണമി
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, ഈ വർഷത്തെ (ഹിജ് റ 1446) റമളാനിലെ ആദ്യ ദിവസം 2025 മാർച്ച് 1 ശനിയാഴ്ചയുമായി ഒത്തുവരുമെന്ന് ജിദ്ദ ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രഖ്യാപിച്ചു.
അതേ സമയം, അംഗീകൃത ശരീഅത്ത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ചന്ദ്രക്കല ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സൗദിയിൽ റമളാൻ മാസത്തിന്റെ ആരംഭം നിർണ്ണയിക്കുക.
ഈ റമളാനിൽ വസന്തത്തിന്റെ തുടക്കത്തോടൊപ്പം മിതമായ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖിൽ അൽ-അഖിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa