Friday, February 21, 2025
Saudi ArabiaTop Stories

സൗദിയിൽ ഒരു തൊഴിലാളിക്ക് അഞ്ച് ദിവസം ശമ്പളത്തോട് കൂടി അവധി ലഭ്യമാകുന്ന രണ്ട് സന്ദർഭങ്ങൾ വ്യക്തമാക്കി  മന്ത്രാലയം

സൗദിയിൽ ഒരു തൊഴിലാളിക്ക് ശമ്പളത്തോട് കൂടി അഞ്ച് ദിവസത്തെ അവധി  ലഭ്യമാകുന്ന രണ്ട് സന്ദർഭങ്ങൾ വ്യക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 113 പ്രകാരം, ഒരു തൊഴിലാളിക്ക് തൻ്റെ വിവാഹത്തിന് മുഴുവൻ ശമ്പളത്തോടും കൂടി അഞ്ച് ദിവസത്തെ അവധി ലഭിക്കാൻ അവകാശമുണ്ട്.

അതോടൊപ്പം, ഒരു തൊഴിലാളിയുടെ ഭാര്യ, പിതാവ്, മാതാവ്, മുത്തച്ഛൻ, മുത്തശ്ശി, മക്കളും പേരക്കുട്ടികളും എന്നിവർ മരണപ്പെട്ടാൽ അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി നൽകണം എന്നാണ് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 113 അനുശാസിക്കുന്നത്.

അതേ സമയം ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അംഗീകരിച്ച പരിഷ്ക്കരണ പ്രകാരം ഒരു തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരിച്ചാൽ സാലറിയോട് കൂടെ മൂന്ന് ദിവസം അവധി നൽകണം എന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷമാണ് ഈ പരിഷ്ക്കരിച്ച നിയമം പ്രാബല്യത്തിൽ വരിക.

അതേ സമയം മേൽ പരാമർശിച്ച കേസുകളിൽ ആവശ്യമായ രേഖകൾ തൊഴിലാളിയോട് ആവശ്യപ്പെടാൻ തൊഴിലുടമക്ക് അവകാശമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്