പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനത്തിനായി 27 കുട്ടികളെ ഉപയോഗിച്ച യമനി പൗരന്മാർ റിയാദിൽ അറസ്റ്റിൽ
റിയാദ് : പൊതുസ്ഥലങ്ങളിലും റോഡുകളിലും ഭിക്ഷാടനം നടത്താൻ സ്വന്തം രാജ്യത്തെ 27 കുട്ടികളെ ചൂഷണം ചെയ്തതിന് 14 യെമൻ പൗരന്മാരെ റിയാദിൽ അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി റിയാദ് പോലീസ്, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ക്രൈംസ് വകുപ്പുമായി സഹകരിച്ച് നടത്തുന്ന സുരക്ഷാ കാമ്പയിനിനിടെയാണ് അറസ്റ്റ് നടന്നത്.
നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ചൂഷണത്തിന് വിധേയരായ കുട്ടികൾക്ക് ആവശ്യമായ മാനുഷിക സേവനങ്ങൾ നൽകുന്നതിന് സുരക്ഷാ അധികാരികൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa