സൗദിയിൽ മലയാളി പള്ളിയിൽ സുബ്ഹി നമസ്ക്കരിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു
ജുബൈൽ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയയിൽ സുബ്ഹി നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.
ഇടുക്കി തൊടുപുഴ സ്വദേശി അൻസാർ ഹസ്സൻ (48) ആണ് ലേബർ ക്യാമ്പിനോട് ചേർന്നുള്ള പള്ളിയിൽ വെച്ച് സുബ്ഹി നമസ്ക്കരിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
കുഴഞ്ഞ് വീണ അൻസാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇലക്ട്രിക്കൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു അൻസാർ. മയ്യിത്ത് ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa