ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ബുധനാഴ്ച ഓപൺ ഹൗസ്
ജിദ്ദ: സൗദിയിലെ വെസ്റ്റേൺ ഏരിയയിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഫെബ്രുവരി 19 ബുധനാഴ്ച ഓപൺ ഫോറം സംഘടിപ്പിക്കുന്നതായി കോൺസുലേറ്റ്.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികാരപരിധിയിൽ താമസിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമക്ക്, അവരുടെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം തേടി വൈകീട്ട് 3.30 മുതൽ മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ കോൺസുലേറ്റിൽ എത്താവുന്നതാണ്.
വൈകീട്ട് നാല് മുതൽ ആറ് വരെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന ഓപൺ ഹൗസിൽ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, മറ്റു കോൺസുൽമാർ, കമ്യൂണിറ്റി വെൽഫെയർ ടീം ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
പ്രത്യേക പ്രശ്നങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയ പേര്, പാസ്പോർട്ട് നമ്പർ, ഇഖാമ ഐ.ഡി. നമ്പർ, സൗദി മൊബൈൽ നമ്പർ, സൗദിയിലെ അഡ്രസ് എന്നിവ സഹിതം വിവരങ്ങൾ മുൻകൂട്ടി conscw.jeddah@mea.gov.in, vccw.jeddah@mea.gov.in എന്നീ ഇമെയിലുകളിൽ അയക്കണം. ഇതുവഴി അവരുടെ പ്രശ്നങ്ങൾക്ക് ഫലപ്രദവും വേഗത്തിലുള്ളതുമായ പരിഹാരം ഉറപ്പാക്കാൻ സാധിക്കുമെന്നും കോൺസുലേറ്റ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa