വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയോ വാഹനം നിർത്തുകയോ ചെയ്യേണ്ട സന്ദർഭങ്ങൾ വ്യക്തമാക്കി സൗദി ട്രാഫിക് വകുപ്പ്
റോഡിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ, വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയോ വാഹനം നിർത്തുകയോ ചെയ്യേണ്ട സന്ദർഭങ്ങൾ ഓർമ്മിപ്പിച്ച് സൗദി ട്രാഫിക് വകുപ്പ്.
ഗതാഗത കുരുക്ക് ഉണ്ടാകുന്ന സമയത്തും, മഴയോ മൂടൽ മഞ്ഞോ പൊടിക്കാറ്റോ കാരണം ദൃശ്യപരിധി കുറയുന്ന സമയത്തും വാഹനം നിർത്തിയിടുകയോ വേഗത കുറയ്ക്കുകയോ ചെയ്യണമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
അതുപോലെ കുത്തനെയുള്ള കയറ്റം കയറുന്ന സമയത്തും, വളവുകളിലും, ജംഗ്‌ഷനുകളെ സമീപിക്കുന്ന സമയത്തും വാഹനത്തിന്റെ വേഗത കുറക്കണം.
കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്ന സമയത്തും വാഹനം വേഗതകുറക്കുകയോ നിർത്തുകയോ ചെയ്യണമെന്നും ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു.
മഴയത്ത് വാഹനമോടിക്കുന്നവർ മുന്നിലെ വാഹനവുമായി കൃത്യമായ അകലം പാലിക്കണമെന്നും, വെള്ളക്കെട്ടുകളിൽ വാഹനമോടിക്കരുതെന്നും മുറൂർ മുന്നറിയിപ്പ് നൽകി.
അതുപോലെ മഴയത്ത് വേഗത കൂട്ടി വാഹനമോടിക്കരുതെന്നും, വാഹനവുമായി താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും മുറൂർ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa