Friday, February 21, 2025
Middle EastTop Stories

രണ്ട് കുട്ടികളുടേതടക്കം നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രായേലിന് കൈമാറി

2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിൽ പിടിക്കപ്പെട്ടതിനുശേഷം ഗാസയിൽ തടവിലാക്കപ്പെട്ട നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇന്ന് ഇസ്രായേലിന് കൈമാറി.

രണ്ട് കുട്ടികളുടെയും, ഇവരുടെ അമ്മയുടെയും 84 വയസ്സുകാരനായ മുതിർന്ന സമാധാനപ്രവർത്തകന്റെയും മൃതദേഹമാണ് കൈമാറിയത്.

2023 നവംബറിൽ ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ബന്ദികളാക്കപ്പെട്ടിരുന്ന നാല് പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് പറഞ്ഞു.

“യുദ്ധക്കുറ്റവാളി നെതന്യാഹുവും അയാളുടെ നാസി സൈന്യവും സയണിസ്റ്റ് യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈലുകൾ ഉപയോഗിച്ച് അവരെ കൊന്നു.” എന്നെഴുതിയ സ്റ്റേജിൽ വെച്ചാണ് മൃതദേഹങ്ങൾ റെഡ്‌ക്രോസിന് കൈമാറിയത്.

കഴിഞ്ഞ മാസം വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഹമാസ് ബന്ദികളാക്കപ്പെട്ടവരുടെ മൃതദേഹം കൈമാറുന്നത്.

ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ മരിച്ചവരുടെ പേരുകൾ സ്ഥിരീകരിക്കുകയുള്ളൂവെന്ന് ഇസ്രായേൽ പറഞ്ഞു.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വെച്ചാണ് ഫലസ്തീൻ പോരാളികൾ നാല് മൃതദേഹങ്ങളും അടങ്ങിയ പെട്ടികൾ റെഡ് ക്രോസിനെ ഏൽപ്പിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa