Friday, February 21, 2025
Saudi ArabiaTop Stories

സൗദി റിയാൽ ചിഹ്നം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൽമാൻ രാജാവ് ഇന്ന് അംഗീകാരം നൽകിയ സൗദി റിയാലിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട 8 നിയമങ്ങൾ സൗദി സെൻട്രൽ ബാങ്ക് വ്യക്തമാക്കി

(1) നമ്പറിന്റെ ഇടതു വശത്തായിരിക്കണം ചിഹ്നം ഉപയോഗിക്കേണ്ടത്. (2) നമ്പറിനും ചിഹ്നത്തിനും ഇടയിൽ ഗ്യാപ് ഉണ്ടായിരിക്കണം.

(3) ചിഹ്നത്തിന്റെ ആകൃതി ഔദ്യോഗികമായി പുറത്തിറക്കിയ അതെ രീതിയിലായിരിക്കണം. (4) ചിഹ്നത്തിന്റെ ജ്യാമിതീയ ഘടന നിലനിർത്തണം.

(5) ചിഹ്നത്തിന്റെ ഉയരം നമ്പറിന്റെ ഉയരവുമായി ഒത്തു വരണം. (6) ചിഹ്നത്തിന്റെ ദിശ നമ്പറിന്റെ ദിശയുമായി പൊരുത്തപ്പെടണം

(7) ചിഹ്നം ഒരു ആകൃതിക്കുള്ളിൽ ഉപയോഗിക്കുമ്പോൾ അതിന്റെ ഉയരത്തിന്റെ മൂന്നിലൊന്നിന് തുല്യമായ ഇടം ചുറ്റും ഉണ്ടായിരിക്കണം

(8) പശ്ചാത്തലത്തിൽ നിന്നും ചിഹ്നം വ്യക്തമായി വേർതിരിച്ചറിയാവുന്ന രീതിയിൽ നിറത്തിന്റെ കാഠിന്യം വ്യത്യസ്തമായിരിക്കണം

രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa