മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ച് പുടിൻ
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനിൽ നിന്ന് ഫോൺ കാൾ ലഭിച്ചു.
റഷ്യയും അമെരിക്കയും തമ്മിലുള്ള ഫലപ്രദമായ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് റഷ്യൻ പ്രസിഡന്റ് രാജ്യത്തിനും കിരീടാവകാശിക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു.
സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ പ്രശംസിച്ച ഇരുവരും, വിവിധ മേഖലകളിൽ അവ വികസിപ്പിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു.
ലോകത്തിലെ സുരക്ഷയും സമാധാനവും വർദ്ധിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധതയെ കിരീടാവകാശി ഊന്നിപ്പറഞ്ഞു, എല്ലാ അന്താരാഷ്ട്ര പ്രതിസന്ധികളും പരിഹരിക്കാനുള്ള ഏക മാർഗം ചർച്ചയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa