സൗദി വീണ്ടും കൊടും തണുപ്പിലേക്ക്; താപനില മൈനസ് നാലിലേക്ക് താഴും, മഞ്ഞുവീഴ്ചക്കും സാധ്യത
വരുന്ന ദിവസങ്ങളിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തണുത്ത കാറ്റിന്റെ ആഘാതം താപനില കുറയുന്നതിന് കാരണമാകും, ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വടക്ക്, മധ്യ, വടക്കുകിഴക്ക് ഭാഗങ്ങളിൽ താപനില മൈനസ് നാല് ഡിഗ്രിയിലേക്ക് വരെ താഴും.
ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ഈ സമയത്ത് ഇത്ര തണുപ്പ് അപൂർവവും അസാധാരണവുമാണെന്നും കാലാവസ്ഥാ വിദഗ്ധൻ അബ്ദുല്ല അൽ-ഉസൈമി ചൂണ്ടിക്കാട്ടി.
വടക്കൻ പ്രദേശങ്ങളിൽ ഇന്ന്മുതൽ തണുപ്പ് ആരംഭിക്കുമെന്നും പിന്നീട് മിക്ക പ്രദേശങ്ങളിലും തണുപ്പ് രൂക്ഷമാകുമെന്നും അൽ-ഉസൈമി വിശദീകരിച്ചു.
അടുത്ത ഞായറാഴ്ച തുറൈഫ്, അൽ-ഖുറയ്യാത്ത് എന്നീ നഗരങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ നിരീക്ഷകൻ ആദേൽ അൽ-ഖസ്ൻലി നിരീക്ഷിച്ചു.
തണുപ്പിൽ നിന്നും, മഞ്ഞുവീഴ്ചയിൽ നിന്നും തേനീച്ചക്കൂടുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാർഷിക മാർഗ്ഗനിർദ്ദേശ വകുപ്പ് രാജ്യത്തെ തേനീച്ച കർഷകർക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം മക്ക, മദീന, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
തണുപ്പിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എടുക്കാനും, ബന്ധപ്പെട്ട അധികാരികൾ വിവിധ മാധ്യമങ്ങളിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും കേന്ദ്രം എല്ലാവരോടും അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa