Sunday, February 23, 2025
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ദമാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ​ മരിച്ചു.

എതിർദിശകളിൽനിന്ന്​ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് – ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. അപകടത്തിൽ സൗദി പൗരനും മരിച്ചിട്ടുണ്ട്.

ട്രാൻസ്‌പോർ​ട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ്​ അലിയുടെ വാഹനവും എതിർദിശയിൽനിന്ന്​ വന്ന​ സൗദി പൗരൻ ഓടിച്ച വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത്​ വെച്ച് തന്നെ മരിച്ചു.

കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ)യുടെ പ്രസിഡൻറ്​ ഇസ്ഹാഖ് ലവ്ഷോറി​ന്റെ സഹോദര പുത്രനാണ് മരിച്ച ആഷിഖ്​ അലി. ​ ഭാര്യ: ഹാഷ്മി. ഡോ. അഹ്​ന അലി ഏക സഹോദരി. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്