സൗദിയിൽ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
യാംബു: സൗദിയിലെ യാംബുവിൽ മലപ്പുറം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് നിയാസ് (37) ആണ് ഇന്നലെ രാത്രി മരിച്ചത്.
റിയാദിൽ നിന്നുമെത്തിയ തന്റെ സുഹൃത്തുക്കളെ വീട്ടിൽ സ്വീകരിച്ച് അവരോട് സംസാരിക്കുന്നതിനിടയിൽ നിയാസിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും കൂടി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ റൈഹാനത്ത് (യാംബു അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ ജീവനക്കാരി). ഏക മകൻ റയ്യാൻ മുഹമ്മദ് (അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ യു.കെ.ജി വിദ്യാർഥി). സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്.
യാംബു ജനറൽ ആശുപത്രിയിലുള്ള നിയാസിന്റെ മയ്യിത്തുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa