സൗദി തൊഴിൽ നിയമത്തിലെ ഓവർടൈം സംബന്ധിച്ച നാല് നിബന്ധനകൾ വ്യക്തമാക്കി മന്ത്രാലയം
ജിദ്ദ: ഒരു തൊഴിലാളിയുടെ ജോലിയിലെ ഓവർടൈം സംബന്ധിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നാല് നിബന്ധനകൾ വ്യക്തമാക്കി.
തൊഴിലാളിക്ക് ഓവർടൈം മണിക്കൂറുകൾക്കുള്ള അധിക വേതനം തൊഴിൽ ദാതാവ് നൽകണം, ഒരു മണിക്കൂർ വേതനത്തോട് അവൻ്റെ ഒരു മണിക്കൂർ അടിസ്ഥാന വേതനത്തിൻ്റെ 50% വും കൂടെ ചേർന്നതാണിത്.
സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിവാര ജോലി സമയ മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ഈ മാനദണ്ഡത്തിനായി എടുക്കുന്ന മണിക്കൂറിനേക്കാൾ കൂടുതലുള്ള മണിക്കൂറുകൾ ഓവർടൈം ആയി കണക്കാക്കും..
വാരാന്ത്യങ്ങളിലും മറ്റു അവധി ദിവസങ്ങളിലും ചെയ്യുന്ന എല്ലാ ജോലി സമയവും ഓവർടൈമായി കണക്കാക്കുന്നു.
മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഒരു വർഷത്തിലെ ഓവർടൈം ജോലി 720 മണിക്കൂറിൽ കൂടരുത്. എന്നാൽ തൊഴിലാളിയുടെ അംഗീകാരത്തോടെ, എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 22 ൽ പറഞ്ഞിരിക്കുന്നതിനേക്കാൾ അധിക മണിക്കൂറുകളുടെ എണ്ണം വർദ്ധിപ്പിക്കാം.
അതേ സമയം, പുതുതായി നിലവിൽ വന്ന തൊഴിൽ നിയമ ഭേദഗതിയിൽ, ഒരു തൊഴിലാളി ഓവർടൈം ജോലി ചെയ്താൽ നൽകേണ്ട ഓവർ ടൈം മണിക്ക് പകരം, ആവശ്യമെങ്കിൽ ശമ്പളത്തോടുകൂടിയ അവധി നൽകൽ കരാറിൽ ഉൾപ്പെടുത്താവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa