Wednesday, February 26, 2025
Saudi ArabiaTop Stories

റിയാദിൽ ആകാശത്തേക്ക് വെടിയുതിർത്ത വിദേശി അറസ്റ്റിൽ

റിയാദിലെ അൽ-നാസിം പരിസരത്ത് തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത വിദേശിയെ റിയാദ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ കക്ഷികൾ തമ്മിലുള്ള വെടിവയ്പ്പ് സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് അറസ്റ്റ്.

ലെബനീസ് പൗരനാണ് അറസ്റ്റിലായത്. ഇയാൾ വെടിയുതിർക്കുന്ന ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഒരു സൗദി പൗരനും അറസ്റ്റിലായിട്ടുണ്ട്.

സംഭവത്തിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊതു സുരക്ഷാ വിഭാഗം വിശദീകരിച്ചു.

കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതും, പങ്കുവെക്കുന്നതും ശിക്ഷാർഹമാണെന്ന് പൊതുസുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa