റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്: ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി സൗദിയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ജനുവരി 31-നായിരുന്നു ശഅബാൻ ആരംഭം എന്നതിനാൽ ഫെബ്രുവരി 28 വെള്ളിയാഴ്ച ശഅബാൻ 29 ആണ് എന്നതിനാലാണ് വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആഹ്വാനം ചെയ്തത്.
വെള്ളിയാഴ്ച മാസപ്പിറവി ദർശിച്ചാൽ മാർച്ച് 1 ശനിയാഴ്ചയായിരിക്കും സൗദിയിൽ റമളാൻ വ്രതാരംഭം. അഥവാ വെള്ളിയാഴ്ച മാസപ്പിറവി ദർശിച്ചില്ലെങ്കിൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തിയാക്കി മാർച്ച് 2- ഞായറാഴ്ച വ്രതാരംഭം കുറിക്കും.
ആരെങ്കിലും നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനി ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചാൽ പ്രസ്തുത വിവരം അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം.
സാധിക്കുന്നവരെല്ലാം മാസപ്പിറവി നിരീക്ഷിക്കുന്നതിൽ ഭാഗമാകുകയും അതിനായി നിയോഗിക്കപ്പെട്ട കമ്മിറ്റികളുമായി സഹകരിക്കുകയും ചെയ്ത് നന്മയിൽ ഭാഗമാകുന്നതിനുള്ള പ്രതിഫലം കരസ്ഥമാക്കാൻ ശ്രമിക്കനെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa