Thursday, February 27, 2025
Saudi ArabiaTop Stories

ഈ റമളാനിൽ ഹറമൈൻ ട്രെയിനിൽ 16 ലക്ഷം പേർക്ക് യാത്രാ സൗകര്യമൊരുക്കും

മക്കക്കും മദീനക്കും ഇടയിൽ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും കൂടുതൽ സുഖകരവും സുഗമവുമായ യാത്രാനുഭവം നൽകുന്നതിനുമായി, ഹിജ്റ 1446 ലെ വിശുദ്ധ റമദാൻ മാസത്തിൽ ഹറമൈൻ ഹൈ സ്പീഡ് റെയിലിനായുള്ള പ്രവർത്തന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി സൗദി റെയിൽവേ കമ്പനി പ്രഖ്യാപിച്ചു.

റമളാനിലേക്ക്, യാത്രകളുടെയും സീറ്റുകളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ആണ് വരുത്തിയിട്ടുള്ളത്. ഹറമൈൻ ഹൈ സ്പീഡ് റെയിലിന്റെ ഓപ്പറേറ്ററായ സൗദി-സ്പാനിഷ് റെയിൽവേ പ്രോജക്ട് കമ്പനിയുമായി സഹകരിച്ച്, ഈ സീസണിലെ യാത്രകളുടെ എണ്ണം 3,410 ആയി വർദ്ധിപ്പിക്കും. കഴിഞ്ഞ റമളാനെ അപേക്ഷിച്ച് അപേക്ഷിച്ച് 21% ത്തിലധികം വർധനവാണ് ഇത്. 1.6 ദശലക്ഷം സീറ്റുകളുടെ ലഭ്യത ഒരുക്കും. കഴിഞ്ഞ വർഷത്തേക്കാൾ 18% വർദ്ധനവ് ഇത് കാണിക്കുന്നു.

റമദാനിലെ ആദ്യ ആഴ്ചയിൽ പ്രതിദിനം 100  സർവീസുകളും, മാസത്തിലെ പതിനാലാം തീയതിയോടെ ഇത് ക്രമേണ 120-ഉം , തിരക്കേറിയ ദിവസങ്ങളിൽ പ്രതിദിനം 130  സർവീസുകൾ വരെയുമാണ് ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളിൽ ഒന്നാണ് ഹറമൈൻ ഹൈ സ്പീഡ് റെയിൽ. 453 കിലോമീറ്റർ റെയിൽ‌വേ ലൈനിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഇത് മക്ക, ജിദ്ദ, ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവയെ ബന്ധിപ്പിക്കുന്നു. 


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്